ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തെ ഷോറൂം കൊച്ചിയില്‍
Saturday, February 22, 2025 12:15 AM IST
കൊച്ചി: പ്രമുഖ റീട്ടെയില്‍ വസ്ത്രവിപണന ബ്രാന്‍ഡായ ജയലക്ഷ്മി സില്‍ക്സിന്റെ ആറാമത്തെയും കൊച്ചിയിലെ രണ്ടാമത്തെയും ഷോറൂം പാലാരിവട്ടം ബൈപ്പാസില്‍ ഇന്നു തുറക്കും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ നെയ്ത്തുകലയുടെ മനോഹാരിത സംഗമിക്കുന്ന പുതിയ ഷോറൂമില്‍ പരമ്പരാഗതവും ആധുനികവുമായ വസ്ത്രവൈവിധ്യത്തിന്റെ ഉജ്വലശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ജയലക്ഷ്മി സില്‍ക്സ് മാനേജിംഗ് ഡയറക്ടര്‍ എന്‍. ഗോവിന്ദന് പറഞ്ഞു.
പുതിയ ഷോറൂമില്‍ ജയലക്ഷ്മി സില്‍ക്സിന്റെ കോര്‍പറേറ്റ് ഓഫീസും പ്രവര്‍ത്തിക്കും. ഷോറൂമിലെ ജീവനക്കാരില്‍ 80 ശതമാനം സ്ത്രീകളാണ്. സ്ഥാപനത്തിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഭിന്നശേഷിക്കാരായ ഏഴു പേര്‍ക്ക് ജോലി നല്‍കിയതായും അദ്ദേഹം പറഞ്ഞു.