ധോണി ഫാന്‍സ് ആപ് പുറത്തിറക്കി
Saturday, February 22, 2025 12:15 AM IST
കൊച്ചി: മലയാളി സംരംഭകന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡി വികസിപ്പിച്ച ധോണി ഫാന്‍സ് ആപ് (www.dho niapp.com )പുറത്തിറക്കി.
മുംബൈയില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ്. ധോണി ആപ്പിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംരംഭകനും കോട്ടയം പാലാ സ്വദേശിയുമായ അഡ്വ. സുഭാഷ് മാനുവലിന്റേതായിരുന്നു ലോയല്‍റ്റി ഫാന്‍സ് ആപ് എന്ന ആശയം. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്.
ധോണിയുടെ അപൂര്‍വചിത്രങ്ങളും വീഡിയോകളും ഇവിടെ കാണാനാകും. തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ തന്നെയാണു ആപ് പ്രവര്‍ത്തിക്കുന്നത്.