വേദാന്ത അഞ്ച് കന്പനികളാകും
Saturday, February 22, 2025 12:15 AM IST
കൊച്ചി: വേദാന്തയെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഞ്ച് സ്വതന്ത്ര സ്ഥാപനങ്ങളായി വിഭജിക്കുന്നതിന് ഓഹരി ഉടമകളുടെയും വായ്പാദാതാക്കളുടെയും അംഗീകാരം ലഭിച്ചു.
അടിസ്ഥാന ലോഹങ്ങള്‍ കൈകാര്യം ചെയ്യുന്ന വേദാന്ത ലിമിറ്റഡ്, വേദാന്ത അലൂമിനിയം, വേദാന്ത ഓയില്‍ ആൻഡ് ഗ്യാസ്, വേദാന്ത പവര്‍, വേദാന്ത അയണ്‍ ആൻഡ് സ്റ്റീല്‍ എന്നിവയായിരിക്കും വിഭജനത്തെത്തുടര്‍ന്നുള്ള കമ്പനികള്‍.
99.99 ശതമാനം ഓഹരി ഉടമകളും 99.59 ശതമാനം സെക്യൂർഡ് വായ്പാദാതാക്കളും 99.95 ശതമാനം അണ്‍സെക്വേര്‍ഡ് വായ്പാദാതാക്കളും ഇതിനെ പിന്തുണച്ച് വോട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.