തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ലുലു ഡെയ്ലി പ്രവര്‍ത്തനമാരംഭിച്ചു
Wednesday, December 18, 2024 11:37 PM IST
കൊച്ചി: തൃശൂരിലേക്കും സാന്നിധ്യം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഹൈലൈറ്റ് മാളില്‍ പുതിയ ലുലു ഡെയ്ലി തുറന്നു. 52,000 ചതുരശ്ര അടിയിലുള്ള ലുലു ഡെയ്ലിയില്‍ ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്മാന് പി. സുലൈമാന്‍ മുഖ്യാതിഥിയായിരുന്നു.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ ആന്‍ഡ് ഡയറക്ടര്‍ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഫഹാസ് അഷ്റഫ്, സിഒഒ രജിത്ത് രാധാകൃഷ്ണന്, ലുലു ഇന്ത്യ മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്പ്സ്, സിഎഫ്ഒ കെ. സതീഷ്, റീജണല്‍ ഡയറക്ടര്‍ സാദിഖ് കാസിം, ബയിംഗ് ഹെഡ് ദാസ് ദാമോദരന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, തൃശൂര്‍ ലുലു ഡെയ്ലി ജനറല്‍ മാനേജര്‍ രാധാകൃഷ്ണന്, ഹൈലൈറ്റ് മാള്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ഉത്പന്നങ്ങളുടെ വ്യത്യസ്തമായ ശ്രേണി, കാര്‍ഷിക മേഖലയില്‍നിന്ന് നേരിട്ടു സംഭരിച്ച പച്ചക്കറി, പഴം, പാല് ഉത്പന്നങ്ങള്‍, ഇറച്ചി, മീന്‍ സ്റ്റാളുകള്‍ എന്നിവയും ഗ്രോസറി, ബേക്കറി സെക്ഷനുകള്‍ അടക്കം പ്രത്യേകം സജ്ജീകരിച്ചിരിട്ടുണ്ട്.
ഇറക്കുമതി ചെയ്ത വിദേശ ഉത്പന്നങ്ങളുടെ വ്യത്യസ്ത ശൃംഖലയും ലുലു ഡെയ്ലിയിലുണ്ട്. വീട്, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ സ്റ്റേഷനറി സാധനങ്ങളും ഒരേ കുടക്കീഴില് അണിനിരത്തിയാണ് ലുലു ഡെയ്ലി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്.
വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ അടുക്കളയും റെഡി ടു ഈറ്റ് സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണപ്രിയര്‍ക്ക് ആവേശമാകാന്‍ ലൈവ് കിച്ചണ്‍ കൗണ്ടറുകളും ‘ദി ഈറ്ററി’ ഡൈനിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് വിഭാഗമടക്കം സജ്ജീകരിച്ചിട്ടുണ്ട്.