പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ വിപുലീകരിച്ച ഷോറൂം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Wednesday, December 18, 2024 11:37 PM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ വിപുലീകരിച്ച ഷോറൂം മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് സാഇദ ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, അജോ പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന്, കെട്ടിടം ഉടമ സി.പി. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫാ. ആന്റണി ജോര്‍ജ് കാരിക്കുന്നേല്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
ക്രിസ്മസ്, പുതുവത്സര ഓഫറിന്റെ ഭാഗമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ‘വൗ സെയില്‍’ഓഫറിലൂടെ ബംപര്‍ സമ്മാനമായി ഇലക്ട്രിക് കാറും ആകര്‍ഷമായ മറ്റനേകം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, എല്‍ഇഡി ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ്, ഹോം അപ്ലയൻസസ് എന്നിവ പ്രത്യേക ഇഎംഐ സ്കീമില്‍ വാങ്ങുവാനും 15,000 രൂപ വരെ കാഷ് ബാക്ക് നേടുവാനുമുള്ള അവസരം പിട്ടാപ്പിള്ളില്‍ വണ്ടേഴ്സ് എക്സ്ചേഞ്ച് ഓഫറിലൂടെ ഒരുക്കിയിട്ടുണ്ട്.