മണി കോണ്‍ക്ലേവിന് തുടക്കമായി
Wednesday, December 18, 2024 11:37 PM IST
നെടുമ്പാശേരി: ചെറുപ്രായത്തില്‍ത്തന്നെ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരിവിപണിയെന്ന് നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ ആരംഭിച്ച മണി കോണ്‍ക്ലേവ്-2024 ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സാക്ഷരത സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഉച്ചകോടിയിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും മണി കോണ്‍ക്ലേവ് ഉച്ചകോടി വാഗ്ദാനം ചെയ്തു.
ഫിന്‍ഗ്രോത്ത് സ്ഥാപകന്‍ കാനന്‍ ബെഹല്‍, ഫിനി സഹസ്ഥാപകന്‍ രോഹിത് തുതേജ, പെന്റാഡ് സെക്യൂരിറ്റീസ് സിഇഒ നിഖില്‍ ഗോപാലകൃഷ്ണന്, സ്റ്റാര്‍ട്ടപ്പ് കണ്‍സൾട്ടന്റ് അഭിജിത്ത് പ്രേമന് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.