ജിഎസ്ടി: ആംനസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം
Wednesday, December 18, 2024 11:37 PM IST
തിരുവനന്തപുരം: ജിഎസ്ടി നിലവിൽവരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾ തീർപ്പാക്കുന്നതിനായി 2024ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര കുടിശിക നിവാരണ പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralataxes. gov.in സന്ദർശിക്കുക അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം എസ്ആർഒ നമ്പർ 1153 /2024 തീയതി 12/12/2024 കാണുക. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബർ 31.