തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​സ്എ​​​ഫ്ഇ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​യി 35 കോ​​​ടി രൂ​​​പ ന​​​ൽ​​​കി. ധ​​​ന​​​കാ​​​ര്യ മ​​​ന്ത്രി കെ. ​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ലി​​​ന് ക​​​മ്പ​​​നി ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​വ​​​ര​​​ദ​​​രാ​​​ജ​​​ൻ ചെ​​​ക്ക് കൈ​​​മാ​​​റി.

കെ​​​എ​​​സ്എ​​​ഫ്ഇ എം​​​ഡി ഡോ. ​​​എ​​​സ്.കെ. ​​​സ​​​നി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ. ​​​മ​​​നോ​​​ജ്, ബി. ​​​എ​​​സ്. പ്രീ​​​ത, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ഫി​​​നാ​​​ൻ​​​സ്) എ​​​സ്. ശ​​​ര​​​ത്ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ലാ​​​ഭ​​​വി​​​ഹി​​​ത​​​മാ​​​ണ് കൈ​​​മാ​​​റി​​​യ​​​ത്. ത​​​ൻ​​​വ​​​ർ​​​ഷം 489 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം. ആ​​​കെ വി​​​റ്റു​​​വ​​​ര​​​വ് 81,751 കോ​​​ടി രൂ​​​പ​​​യും. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​തി​​​ന​​​കം 90,000 കോ​​​ടി രു​​​പ​​​യു​​​ടെ ടേണോവറുണ്ട്. ഒ​​​രു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ് ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​ത്.