ഐ​ടി പാ​ർ​ക്കു​ക​ൾ 2.1 കോ​ടി ന​ൽ​കി
ഐ​ടി പാ​ർ​ക്കു​ക​ൾ  2.1 കോ​ടി ന​ൽ​കി
Thursday, August 15, 2024 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ലെ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യ​​​ഹ​​​സ്ത​​​വു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ൾ. മൂ​​​ന്ന് ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള 2.1 കോ​​​ടി രൂ​​​പ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് (സി​​​എം​​​ഡി​​​ആ​​​ർ​​​എ​​​ഫ്) സം​​​ഭാ​​​വ​​​ന ന​​​ല്കി​​​യ​​​ത്.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ കേ​​​ണ​​​ൽ (റി​​​ട്ട) സ​​​ഞ്ജീ​​​വ് നാ​​​യ​​​ർ, ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക്സൈ​​​ബ​​​ർ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ സു​​​ശാ​​​ന്ത് കു​​​റു​​​ന്തി​​​ൽ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് 2.1 കോ​​​ടി രൂ​​​പ​​​യു​​​ടെ ചെ​​​ക്ക് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.


സം​​​സ്ഥാ​​​ന ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് വി​​​വ​​​ര സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ര​​​ത്ത​​​ൻ യു ​​​കേ​​​ൽ​​​ക്ക​​​ർ, കേ​​​ര​​​ള ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സി​​​എം​​​ഒ മ​​​ഞ്ജി​​​ത് ചെ​​​റി​​​യാ​​​ൻ, കേ​​​ര​​​ള ഐ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സി​​​എ​​​ഫ്ഒ എ​​​ൽ. ജ​​​യ​​​ന്തി എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.