ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി ചേര്‍ത്തലയിലും
Saturday, September 7, 2024 12:01 AM IST
ആലപ്പുഴ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ആലപ്പുഴ ചേര്‍ത്തലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഒന്‍പതിന് രാവിലെ 10.30ന് ബോചെ, ഹോക്കിതാരം ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ്, സിനിമാതാരം അന്ന രാജന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന ഷേര്‍ളി ഭാര്ഗവന് (ചെയര്‍പേഴ്സണ്‍), ഡയമണ്ട് ആദ്യ വില്‍പ്പന ടി.എസ്. അജയകുമാര്‍ (നഗരസഭ വൈസ് ചെയര്മാന്) എന്നിവര്‍ നിര്‍വഹിക്കും. ജി. രഞ്ജിത്ത് (ചെയര്മാന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേര്‍ത്തല നഗരസഭ), ജോസ് കൂമ്പയില്‍ ( പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി), എബി ആലപ്പി (ജില്ലാ സെക്രട്ടറി, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന് ) എന്നിവര്‍ പ്രസംഗിക്കും. ഉദ്ഘാടനവേളയില്‍ ചേര്‍ത്തലയിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ബോചെ വിതരണം ചെയ്യും.