യുജിഎസ് പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉടന്‍
Saturday, September 7, 2024 12:01 AM IST
കൊച്ചി: അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ (യുജിഎസ് ഗ്രൂപ്പ്) പുതിയ സംരംഭമായ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉടന്‍ തുടങ്ങും.
കേരളത്തിനു പുറമേ കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു. നടി ഭാവനയാണ് യുജിഎസ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
മണ്ണാര്‍ക്കാട് ആരംഭിക്കുന്ന ‘ഷെഫ് പാലാട്ട്’ എന്ന യുജിഎസ് ഗ്രൂപ്പിന്റെ ആദ്യ റസ്റ്ററന്റിന്റെ ഉദ്ഘാടനം 14ന് ഭാവന നിര്‍വഹിക്കും.
2020ല്‍ പാലക്കാട് തുടക്കംകുറിച്ച അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ കീഴില്‍ അര്‍ബന്‍ ഗ്രാമീണ്‍ നിധി ലിമിറ്റഡ്, അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍, ന്യൂ അര്‍ബന്‍ ഗ്രാമീണ്‍ കൗണ്‍സില്‍, അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി, പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുണ്ട്.