നിർമിതബുദ്ധിയുടെ പരിമിതികളെ തുറന്നുകാട്ടുന്നതിൽ വഹിച്ച പങ്കാണ് അനിൽ കപൂറിന് പട്ടികയിൽ സ്ഥാനം നേടിക്കൊടുത്തത്. തന്റെ രൂപസാദൃശ്യമുള്ള വ്യാജവീഡിയോകൾക്കും ഇമോജികൾക്കുമെതിരേ അദ്ദേഹം നിയമനടപടിയുമായി നീങ്ങിയതും വിജയം നേടിയതും മുന്പ് വാർത്തയായിരുന്നു.
ഇവരെക്കൂടാതെ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്നിവരും പട്ടികയിലുണ്ട്.