ലോഗോ ഇന്സ്റ്റലേഷന് ഗിന്നസ് റിക്കാര്‍ഡ്
Saturday, September 7, 2024 11:11 PM IST
കൊച്ചി: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് ഏറ്റവും വലിയ ലോഗോ ഇന്സ്റ്റലേഷന് നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് രോഗികള്‍ക്കുള്ള ഗ്ലൈസെമിക് ഹാപ്പിനസ് ബോധവത്കരണ സംരംഭത്തിന്റെ ഭാഗമായാണു 162 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഇന്സ്റ്റലേഷന് നിര്‍മിച്ചത്.