ശീമാട്ടി ക്രാഫ്റ്റഡ് ഇനി ഫാമിലി സെലിബ്രേഷൻസ് സ്റ്റോർ
Saturday, September 7, 2024 12:01 AM IST
കൊച്ചി: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയുടെ കോഴിക്കോടുള്ള ‘ശീമാട്ടി ക്രാഫ്റ്റഡ്’ ഫാമിലി സെലിബ്രേഷൻസ് സ്റ്റോറായി നവീകരിച്ചു.
പുതുതായി ആരംഭിച്ച കിഡ്സ് ആൻഡ് മെൻസ് സെലിബ്രിട്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം ശീമാട്ടി സിഇഒ ബീന കണ്ണൻ നിർവഹിച്ചു.
ശീമാട്ടി ക്രാഫ്റ്റഡിന്റെ മൂന്നാം നിലയിലാണു മെൻസ് സെലിബ്രിട്ടറി കളക്ഷനു മാത്രമായുള്ള വിഭാഗം ആരംഭിച്ചിട്ടുള്ളത്. കുട്ടികൾക്കാവശ്യമായ സെലിബ്രേഷൻസ് വസ്ത്രങ്ങളുടെ ശേഖരം ഒന്നാം നിലയിലാണ് ആരംഭിച്ചിട്ടുള്ളത്.
ഒരു മാസക്കാലത്തേക്ക് വിവിധ ഓഫറുകളും കോണ്ടസ്റ്റുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് എല്ലാ വിവാഹവസ്ത്രങ്ങൾക്കും പത്തു ശതമാനം ഓഫറുമുണ്ടെന്ന് ബീന കണ്ണൻ അറിയിച്ചു.