വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് ട്രംപ്
Wednesday, March 5, 2025 2:09 AM IST
വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനിൽ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് വെടിപൊട്ടിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമൂഹമാധ്യമത്തിലാണ് ട്രംപ് വെടിപൊട്ടിച്ചത്. തന്റെ രണ്ടാം വരവിലെ കോൺഗ്രസിന്റെ ആദ്യ സംയുക്ത സെഷനെ സംബോധന ചെയ്യുന്നതിനു മുൻപാണ് ട്രംപ് ഒറ്റവരി അഭ്യൂഹം കുറിച്ചിരിക്കുന്നത്.
പ്രസിഡന്റിന്റെ പ്രസംഗം കാണാതിരിക്കരുതെന്ന് പോസ്റ്റ് ഷെയർ ചെയ്ത് എക്സിൽ കുറിച്ച വൈറ്റ് ഹൗസും അഭ്യൂഹം ആളക്കത്തിച്ചിട്ടുണ്ട്.