യെമനിൽ ഇസ്രേലി ആക്രമണം
Friday, December 27, 2024 4:26 AM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. തലസ്ഥാനമായ സനായിലെ വിമാത്താവളം, രണ്ട് വൈദ്യുതി വിതര സ്റ്റേഷനുകൾ എന്നിവ അടക്കം ആക്രമണത്തിനിരയായെന്നു ഹൂതികൾ പറഞ്ഞു.
ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് വിമാനത്താവളത്തിൽ ഉണ്ടായിരിക്കേയാണ് ആക്രമണം നടന്നത്. വിമാനത്തിൽ കയറാൻ പോകുന്പോഴാണ് ബോംബ് വീണതെന്ന് തെദ്രോസ് ഗെബ്രെയേസൂസ് അറിയിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരനു പരിക്കേറ്റു. വിമാനത്താവളത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. താൻ നിന്നിരുന്നതിനു മീറ്ററുകൾ മാത്രം അകലെയുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ തകർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.