കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 69 പേർ മരിച്ചു
Saturday, December 28, 2024 1:08 AM IST
ബാമക്കോ: യൂറോപ്പിലേക്കു കുടിയേറാൻ മോഹിച്ച അഭയാർഥികളുടെ ബോട്ട് മുങ്ങി 69 പേർ മരിച്ചു. ഈ മാസം 19നു മൊറോക്കോ തീരത്തായിരുന്നു അപകടമെന്ന് മാലിയിലെ സർക്കാർ അറിയിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നു സ്പെയിനിലേക്കു പുറപ്പെട്ട ബോട്ടിൽ 80 പേരാണുണ്ടായിരുന്നത്. 11 പേർ മാത്രമേ രക്ഷപ്പെട്ടുള്ളൂ. മരിച്ചവരിൽ 25 പേർ മാലി പൗരന്മാരാണ്.