റഷ്യൻ ആക്രമണം: യുക്രെയ്നിൽ പത്തു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി
Friday, November 29, 2024 1:30 AM IST
മോസ്കോ: യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സേന വൻ വ്യോമാക്രമണം നടത്തി. ഇതേത്തുടർന്ന് പത്തു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
യുക്രെയ്നിലുടനീളമുണ്ടായ ആക്രമണം ഒന്‍പതര മണിക്കൂർ നീണ്ടു. 90 മിസൈലുകളും നൂറ് ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചത്.
ഖാർകീവ്, ഒഡേസ നഗരങ്ങളിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. തലസ്ഥാനമായ കീവിനു നേർക്കും ആക്രമണം ഉണ്ടായെങ്കിലും റഷ്യൻ മിസൈലുകൾ വെടിവച്ചിടാൻ കഴിഞ്ഞു.
യുക്രെയ്ൻ സേന യുഎസ്, ബ്രിട്ടീഷ് മിസൈലുകൾ റഷ്യക്കു നേർക്കു പ്രയോഗിച്ചതിനുള്ള മറുപടിയാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നലെ പറഞ്ഞു.