പൊതുദർശന പരിപാടിയിലെ പ്രബോധനങ്ങൾ മന്ദാരിനിലും
Friday, November 29, 2024 1:30 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ചകളിൽ നടത്തുന്ന പ്രതിവാര പൊതുദർശന പരിപാടികളിലെ പ്രബോധനങ്ങൾ ചൈനീസ് ഭാഷയായ മന്ദാരിനിലേക്കും മൊഴി മാറ്റും.
അടുത്തയാഴ്ച ഇതു പ്രാബല്യത്തിൽ വരുമെന്ന് മാർപാപ്പ അറിയിച്ചു. പ്രതിവാര പൊതുദർശന പരിപാടികളിൽ ഇറ്റാലിയൻ ഭാഷയിലാണ് മാർപാപ്പ സംസാരിക്കാറ്. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, പോളിഷ്, സ്പാനിഷ്, പോർച്ചുഗീസ്, അറബി ഭാഷകളിലേക്കാണ് നിലവിൽ മൊഴി മാറ്റുന്നത്.