മെ​ല്‍​ബ​ണ്‍: വി​ക്ടോ​റി​യ​ന്‍ ക​മ്മ്യൂ​ണി​റ്റി എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് മെ​ൽ​ബ​ൺ രൂ​പ​ത​യ്ക്ക്. ഓസ്ട്രേ​ലി​യ​യി​ലെ വി​ക്‌​ടോ​റി​യ സം​സ്ഥാ​ന​ത്ത് സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക തൊ​ഴി​ല്‍ രം​ഗ​ങ്ങ​ളി​ല്‍ മെ​ല്‍​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ര്‍ രൂ​പ​താം​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ച്ചാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.

സ​ര്‍​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഊ​ര്‍​ജ, കാ​ലാ​വ​സ്ഥാ മ​ന്ത്രി ലി​ല്ലി ഡി. ​അം​ബ്രോ​സി​യോ, ലെ​ജി​സ്ലേ​റ്റീ​വ് കൗ​ണ്‍​സി​ലി​ലെ സ​ര്‍​ക്കാ​ര്‍ വി​പ്പ് ലീ ​ടാ​ര്‍​ലാ​മി​സ്, ബ്രോ​ണ്‍​വി​ന്‍ ഹാ​ഫ്പെ​ന്നി എം​പി എ​ന്നി​വ​രാ​ണ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്. ഇ​വാ​ന്‍ മു​ള്ളോ​ല​ന്‍​ഡ് എം​പി​യും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.


സി​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, മെ​ല്‍​ബ​ണ്‍ സെ​ന്‍റ് തോ​മ​സ് സി​റോമ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍, മെ​ല്‍​ബ​ണ്‍ രൂ​പ​ത മുൻ ബി​ഷ​പ് മാർ ബോ​സ്‌​കോ പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.