നിഖ്യാ സൂനഹദോസ് വാർഷികം: ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിച്ചേക്കും
Friday, November 29, 2024 1:30 AM IST
വത്തിക്കാൻ സിറ്റി: ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് അടുത്ത വർഷം തുർക്കി സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വത്തിക്കാനിലെ ഒരു പരിപാടിക്കിടെ മാർപാപ്പ ഇക്കാര്യം വെളിപ്പെടുത്തി.
ക്രൈസ്തവസഭാ ചരിത്രത്തിലെ ആദ്യ എക്യുമെനിക്കൽ സമ്മേളനമായ നിഖ്യാ സൂനഹദോസ് എഡി 325ലാണു നടന്നത്. നിഖ്യ പ്രദേശം ഇപ്പോൾ ഇസ്നിക് എന്നാണ് അറിയപ്പെടുന്നത്. ഇസ്താംബൂളിൽനിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കാണിത്.
തുർക്കി സന്ദർശിച്ച് എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയെ കാണാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ ജൂണിലും പ്രകടിപ്പിച്ചിരുന്നു.