ഇറ്റലിയിൽ ബ്രിട്ടീഷ് ആഡംബരനൗക മുങ്ങി ഒരാൾ മരിച്ചു
ഇറ്റലിയിൽ ബ്രിട്ടീഷ് ആഡംബരനൗക മുങ്ങി ഒരാൾ മരിച്ചു
Tuesday, August 20, 2024 1:17 AM IST
റോം: ​ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ആ​ഡം​ബ​ര നൗ​ക ക​ട​ലി​ൽ മു​ങ്ങി ഒ​രാ​ൾ മ​രി​ച്ചു. ആ​റു​ പേ​രെ കാ​ണാ​താ​യി. ക്യാ​പ്റ്റ​നു​ൾ​പ്പെ​ടെ16 പേ​രെ ഇ​റ്റാ​ലി​യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​റ്റ​ലി​യി​ലെ സി​സി​ലി​ക്ക​ടു​ത്ത് പാ​ലെ​ർ​മോ തീ​ര​ത്ത് പ്രാ​ദേ​ശി​ക​സ​മ​യം ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം.

ബ്രി​ട്ടീ​ഷ് പ​താ​ക​യേ​ന്തി​യ 56 മീ​റ്റ​ർ നീ​ള​മു​ള്ള ‘ബെ​യെ​സി​യാ​ൻ’ എ​ന്ന നൗ​ക​യാ​ണു മു​ങ്ങി​യ​ത്. ക​ന​ത്ത ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് മെ​ഡി​റ്റ​റേ​നി​യ​ൻ ദ്വീ​പി​ലെ പൊ​ർ​തി​സെ​ല്ലെ തു​റ​മു​ഖ​ത്തു​നി​ന്ന് അ​ര മൈ​ൽ അ​ക​ലെ നി​ർ​ത്തി​യി​ട്ടി​രു​ന്ന​താ​യി​രു​ന്നു നൗ​ക.

കാ​ണാ​താ​യ​വ​രി​ൽ നാ​ല് ബ്രി​ട്ടീ​ഷു​കാ​രും ര​ണ്ട് അ​മേ​രി​ക്ക​ക്കാ​രു​മു​ൾ​പ്പെ​ടു​ന്നു. ബ്രി​ട്ടീ​ഷ് വ്യ​വ​സാ​യ പ്ര​മു​ഖ​ൻ മൈ​ക്ക് ലി​ഞ്ചി(59)​നെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഏ​ഞ്ച​ല ബാ​രാ​ക്കെ​സി​നെ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.


ബ്രി​ട്ട​നി​ലെ ഏ​റ്റ​വും വ​ലി​യ സോ​ഫ്റ്റ്‌​വേർ ക​ന്പ​നി​യാ​യ ഓ​ട്ടോ​ണ​മി കോ​ർ​പ​റേ​ഷ​ന്‍റെ സ്ഥാ​പ​ക​നാ​യ മൈ​ക്ക് ലി​ഞ്ച് ബ്രി​ട്ട​നി​ലെ ബി​ൽ​ഗേ​റ്റ്സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഓ​ട്ടോ​ണ​മി കോ​ർ​പ​റേ​ഷ​ൻ പി​ന്നീ​ട് അ​മേ​രി​ക്ക​ൻ ക​ന്പ​നി​യാ​യ എ​ച്ച്പി​ക്ക് വി​ൽ​ക്കു​ക​യും കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് മൈ​ക്ക് ലി​ഞ്ച് നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.