ബൈഡൻ അവധി എടുത്തത് 532 ദിവസം
Monday, September 9, 2024 1:19 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ ഭരണകാലത്ത് നല്ലൊരു ശതമാനം സമയവും അവധിയിലായിരുന്നുവെന്നു കണ്ടെത്തൽ. 532 ദിവസം അദ്ദേഹം അവധി എടുത്തുവെന്നാണു പ്രതിപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കമ്മിറ്റി കണ്ടുപിടിച്ചത്. നാലു വർഷം കാലാവധിയുള്ള ബൈഡന് 40 ശതമാനം സമയം അവധിയെടുത്തുകഴിഞ്ഞു.
അമേരിക്കക്കാർ ശരാശരി വർഷം 11 ദിവസമാണ് അവധിയാഘോഷിക്കാറ്. ഇതുവച്ചു നോക്കിയാൽ 48 വർഷത്തേക്കുള്ള അവധി നാലു വർഷത്തിനിടെ ബൈഡൻ എടുത്തുകഴിഞ്ഞു.
ലോകവും അമേരിക്കയും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് ബൈഡൻ ഉത്തരവാദിത്തമില്ലായ്മ തുടരുന്നതിനെ റിപ്പബ്ലിക്കന്മാർ വിമർശിക്കുന്നു. 81കാരനായ ബൈഡൻ പ്രായാധിക്യത്തിന്റെ പേരിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വം ഉപേക്ഷിച്ചിരുന്നു.