വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ബ്ദ​​​​മാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി.

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു ശ്ര​​​​ദ്ധ​​​​യോ​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ക​​​​യും ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ദൗ​​​​ത്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഡാ​​​​ള​​​​സി​​​​ലെ ടെ​​​​ക്സ​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​മാ​​​​യി സം​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ.

ക​​​​ഴി​​​​വു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ മാ​​​​റ്റി​​​​നി​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് രാ​​ഹു​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യി​​​​ൽ ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​രി​​​​ല്ല എ​​​​ന്ന​​​​ത​​​​ല്ല പ്ര​​​​ശ്നം; അ​​​​വ​​​​ർ പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ്. ദി​​​​വ​​​​സ​​​​വും ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഏ​​​​ക​​​​ല​​​​വ്യ ക​​​​ഥ​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​ഭവിക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ർ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. അ​​​​വ​​​​ർ​​​​ക്ക് വ​​​​ള​​​​രാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ഇ​​​​ന്ത്യ​​​​യി​​​​ലി​​​​ല്ലെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.