ഗാസയിൽ 19 പേർ കൊല്ലപ്പെട്ടു
Wednesday, September 11, 2024 12:17 AM IST
കയ്റോ: ഗാസയിൽ സുരക്ഷിതമേഖലയെന്നു പ്രഖ്യാപിച്ചിടത്ത് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു.
ഖാൻ യൂനിസിൽ പലസ്തീനികൾ തിങ്ങിനിറഞ്ഞ അൽമവാസിയിൽ ചൊവ്വാഴ്ച അർധരാത്രി മൂന്നു മിസൈലുകൾ പതിക്കുകയായിരുന്നു. ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ അറിയിച്ചു.
ഹമാസിന്റെ സീനിയർ കമാൻഡർമാരുടെ സാന്നിധ്യം ഉറപ്പാക്കിയശേഷം കൃത്യതയോടെയുള്ള ആക്രമമണാണ് അൽമാവാസിയിൽ നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഇതിനിടെ, ഒരു വർഷമാകാൻ ഒരു മാസം ശേഷിക്കുന്ന ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 41,020 ആയെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.