ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കർദിനാൾമാർ, ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്മായർ തുടങ്ങി 20,000ത്തോളം പേരാണ് 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കുന്നത്. “സാഹോദര്യം ലോകത്തെ സൗഖ്യപ്പെടുത്തുന്നു’’ എന്നതാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രമേയം.
ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിച്ചതിന്റെ 150-ാം വാർഷികം പ്രമാണിച്ചാണു ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഇവിടെ നടക്കുന്നത്.