പാക്കിസ്ഥാനിൽ ഭൂചലനം
Thursday, September 12, 2024 12:31 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ തലസ്ഥാനമായ ഇസ്ലാമാബാദിലും പഞ്ചാബ്, ഖൈബർ പക്തുൺഖ്വാ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു.
പാക്കിസ്ഥാൻ സമയം ഉച്ചയ്ക്ക് 12.28നുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ ദേര ഖാസി ഖാൻ മേഖലാണ് പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.