ഉപരോധം: തിരിച്ചടിക്കുമെന്ന് ഇറാൻ
Thursday, September 12, 2024 12:31 AM IST
ടെഹ്റാൻ: റഷ്യക്കു മിസൈൽ നല്കുന്നു എന്നാരോപിച്ച് ഉപരോധം ഏർപ്പെടുത്തിയ പാശ്ചാത്യശക്തികൾക്ക് ഉചിതമായ തിരിച്ചടി നല്കുമെന്ന് ഇറാൻ.
യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനായി റഷ്യക്കു ഹ്രസ്വദൂര മിസൈലുകൾ നല്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഉപരോധം ഇറാന്റെ വ്യോമയാന ഗതാഗതത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ മിസൈൽ പദ്ധതികളുമായി ബന്ധമുള്ളവർക്കെതിരേയും ഉപരോധങ്ങൾ ഉണ്ടായേക്കും.