വെസ്റ്റ് ബാങ്കിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
Thursday, September 12, 2024 12:31 AM IST
ടെൽ അവീവ്: ഇസ്രേലി വ്യോമാക്രമണത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
വടക്കൻ നഗരമായ ടൂബാസിൽ മോസ്ക്കിനു സമീപം അഞ്ചു യുവാക്കളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടക്കുകയായിരുന്നുവെന്നു പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. സായുധ തീവ്രവാദി കേന്ദ്രമാണു ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന വിശദീകരിച്ചു.
ടൂബാസിലും സമീപത്തെ താമുൻ പട്ടണത്തിലും ഇസ്രേലി സേന റെയ്ഡ് നടത്തുന്നുണ്ട്. തുൽക്കാറം നഗരത്തിലും അവിടത്തെ അഭയാർഥി ക്യാന്പിലും റെയ്ഡ് നടക്കുന്നതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.