ജോർദാൻ അതിർത്തിയിൽ വെടിവയ്പ്; മൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടു
ജോർദാൻ അതിർത്തിയിൽ വെടിവയ്പ്;   മൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടു
Monday, September 9, 2024 1:19 AM IST
അ​​​മ്മാ​​​ൻ: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്ക് - ജോ​​​ർ​​​ദാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്ന് ഇ​​​സ്രേ​​​ലി പൗ​​​ര​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ജോ​​​ർ​​​ദാ​​​നും വെ​​​സ്റ്റ്ബാ​​​ങ്കി​​​നും ഇ​​​ട​​​യി​​​ലു​​​ള്ള ഏ​​​ക ഔ​​​ദ്യോ​​​ഗി​​​ക ചെ​​​ക് പോ​​​സ്റ്റാ​​​യ അ​​​ല്ലെ​​​ൻ​​​ബി പാ​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ജോ​​​ർ​​​ദാ​​​ൻ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ട്ര​​​ക്കി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി പു​​​റ​​​ത്തി​​​റ​​​ങ്ങി വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ക്ര​​​മി​​​യെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.

ജോ​​​ർ​​​ദാ​​​നി​​​ൽ​​​നി​​​ന്നു വെ​​​സ്റ്റ് ബാ​​​ങ്കി​​​ലേ​​​ക്കു വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​റ​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്താ​​​ണു വെ​​​ടി​​​വ​​​യ്പു​​​ണ്ടാ​​​യ​​​ത്. ഇ​​​സ്രേ​​​ലി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഭാ​​​ഗ​​​ത്തേ​​​ക്കു വ​​​ന്ന അ​​​ക്ര​​​മി മൂ​​​ന്നു ത​​​വ​​​ണ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഇ​​​സ്രേ​​​ലി സു​​​ര​​​ക്ഷാ ഭ​​​ട​​​ന്മാ​​​ർ ഇ​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​തി​​​ന്‍റെ​​​യും വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്നു.


മ​​​രി​​​ച്ച ഇ​​​സ്രേ​​​ലി​​​ക​​​ൾ‌ അ​​​ന്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ജോ​​​ർ​​​ദാ​​​ന്‍റെ ഭാ​​​ഗ​​​ത്തെ അ​​​തി​​​ർ​​​ത്തി അ​​​ട​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ജോ​​​ർ​​​ദാ​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​ര​​​മാ​​ർ​​ഗം ജോ​​​ർ​​​ദാ​​​നി​​​ലേ​​​ക്കു​​​ള്ള എ​​​ല്ലാ വ​​​ഴി​​​ക​​​ളും ഇ​​​സ്ര​​​യേ​​​ലും അ​​​ട​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.