പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് ഓസ്ട്രേലിയൻ സൈനികവിമാനത്തിലാണു മാർപാപ്പ വാനിമോയിലെത്തിയത്. പരിപാടിക്കുശേഷം ഇന്നലെ ത്തന്നെ പോർട്ട് മോറെസ്ബിയിലേക്കു മടങ്ങി.
ഇന്നലെ രാവിലെ പോർട്ട് മോറെസ്ബിയിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ പ്രധാനമന്ത്രി ജയിംസ് മറാഡെ അടക്കം 35,000 പേർ പങ്കെടുത്തു. ഇന്ന് സന്ദർശനം പൂർത്തിയാക്കുന്ന മാർപാപ്പ കിഴക്കൻ ടിമൂറിലേക്കു പോകും.