യുഎസ് ഡ്രോൺ വീഴ്ത്തിയെന്ന് ഹൂതികൾ
Monday, September 9, 2024 1:19 AM IST
സനാ: യെമനു മുകളിൽ പറന്ന അമേരിക്കൻ ഡ്രോൺ വീഴ്ത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടു. എംക്യു -9 റീപ്പർ ഇനത്തിൽപ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു.
ഗാസ യുദ്ധം തുടങ്ങിയശേഷം ഇത്തരം എട്ടാമത്തെ ഡ്രോൺ ആണ് വീഴ്ത്തുന്നതെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ യുഎസ് സേന യെമനിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.