ജൂലൈ 28നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചെന്ന മഡുറോയുടെ വാദം വെനസ്വേലയിലെ പ്രതിപക്ഷവും യുഎസ് അടക്കമുള്ള പാശ്ചാത്യശക്തികളും അർജന്റീന അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഗോൺസാലസ് ജയിച്ചുവെന്ന് ബോധ്യപ്പെടുന്ന തെരഞ്ഞെടുപ്പുകണക്ക് പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. അറസ്റ്റ് ഭയന്ന ഗോൺസാലസ് ജൂലൈ 30 മുതൽ ഒളിവിലായിരുന്നു.
ഇതിനിടെ, മഡുറോയുടെ രാഷ്ട്രീയ എതിരാളികൾ അഭയം തേടിയിരിക്കുന്ന കാരക്കാസിലെ അർജന്റൈൻ എംബസി വെനസ്വേലൻ സുരക്ഷാ ഭടന്മാർ വളഞ്ഞിരിക്കുകയാണ്. ആറു പ്രതിപക്ഷ നേതാക്കളാണ് എംബസിയിലുള്ളത്. എംബസിയിൽ തീവ്രവാദപ്രവർത്തനം നടക്കുന്നതായി വെനസ്വേലൻ സർക്കാർ ആരോപിച്ചു.