പൊളാരിസ് ഡൗൺ ദൗത്യത്തിൽ മിഷൻ ലീഡർ ജാരറും സ്പേസ് എക്സ് എൻജിനിയർ സാറ ഗിൽസുമാണ് ഭൂമിയിൽനിന്ന് 700 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശ നടത്തം ചെയ്യുക.
സ്പേസ് എക്സ് വികസിപ്പിച്ച ഇവിഎ (എക്സ്ട്രാവെഹിക്കുലാർ ആക്റ്റിവിറ്റി) സ്യൂട്ടുകളുടെ പരീക്ഷിക്കലും ദൗത്യത്തിന്റെ ഭാഗമാണ്.
സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എൻജിനിയറാണ് അന്ന മേനോന്. ഭർത്താവ് അനിൽ മേനോൻ യുഎസ് വ്യോമസേനാ പൈലറ്റാണ്.
അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ യുഎസിലേക്കു കുടിയേറിയതാണ്.