ഏഥൻസിനു സമീപം നിയന്ത്രിക്കാനാകാതെ കാട്ടുതീ
ഏഥൻസിനു സമീപം നിയന്ത്രിക്കാനാകാതെ കാട്ടുതീ
Tuesday, August 13, 2024 2:23 AM IST
ഏ​​​ഥ​​​ൻ​​​സ്: ഗ്രീ​​​സി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഏ​​​ഥ​​​ൻ​​​സി​​​നു സ​​​മീ​​​പം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​കാ​​​തെ കാ​​​ട്ടു​​​തീ. ന​​​ഗ​​​ര​​​ത്തി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ​​​ഭാ​​​ഗ​​​ത്താ​​​ണ് കാ​​​ട്ടു​​​തീ പ​​​ട​​​രു​​​ന്ന​​​ത്.

നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ഫ​​​യ​​​ർ​​​ഫൈ​​​റ്റേ​​​ഴ്സ തീ​​​യ​​​ണ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വ​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞാ​​​ണ് പൈ​​​ൻ​​​കാ​​​ടു​​​ക​​​ളി​​​ൽ തീ ​​​പി​​​ടി​​​ച്ച​​​ത്. ജൂ​​​ൺ, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ൽ ഗ്രീ​​​സി​​​ൽ ക​​​ടു​​​ത്ത ചൂ​​​ടാ​​​യി​​​രു​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടി‌‌​​​ട​​​ത്തു​​​നി​​​ന്നാ​​​ണു തീ ​​​പ​​​ട​​​ർ​​​ന്ന​​​ത്.


ഇ​തി​ൽ ഒ​രു ഭാ​ഗ​ത്ത് എ​ത്തി​ച്ചേ​രാ​ൻ പ്ര​യാ​സം നേ​രി​ടു​ന്നു. 685 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​യ്ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന​ത്.

ഇ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച 27 ടീ​​​മു​​​ക​​​ളു​​​മു​​​ണ്ട്. കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി, സൈ​​​നി​​​ക ആ​​​ശു​​​പ​​​ത്രി, ര​​​ണ്ടു മൊ​​​ണാ​​​സ്ട്രി​​​ക​​​ൾ, ഒ​​​രു ബാ​​​ല​​​ഭ​​​വ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ഴി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.