18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻസേന പിടികൂടി
Monday, June 24, 2024 3:29 AM IST
കൊളംബൊ: അതിർത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി.
മൂന്നു യാനങ്ങളും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരെ കങ്കേശൻതുറയിലെത്തിച്ചതായി നാവികസേനാ വക്താവ് ക്യാപ്റ്റൻ ഗ്യാൻ വിക്രമസൂര്യ പറഞ്ഞു. ഈ വർഷം ഇതുവരെ 180 മത്സ്യത്തൊഴിലാളികളെയാണ് സമാനരീതിയിൽ ലങ്കൻ സേന പിടികൂടിയത്. 25 യാനങ്ങളും മത്സ്യബന്ധന വലകളും പിടിച്ചെടുത്തിട്ടുണ്ട്.