ഡോ. ഹെലൻ മേരി റോബർട്സ് പാക് കരസേനയിലെ ആദ്യ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയർ
Monday, June 3, 2024 3:01 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കരസേനയിലെ ആദ്യ ക്രിസ്ത്യൻ വനിതാ ബ്രിഗേഡിയർ എന്ന സ്ഥാനം ഡോ. ഡോ. ഹെലൻ മേരി റോബർട്സിന്. പാക്കിസ്ഥാൻ ആർമി മെഡിക്കൽ കോറിൽ പ്രവർത്തിച്ചുവരിയായിരുന്നു ഡോ. ഹെലൻ. സ്ഥാനക്കയറ്റം ലഭിച്ച ഡോ. ഹെലനെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അഭിനന്ദിച്ചു.
പാക്കിസ്ഥാൻ കരസേനയിൽ 26 വർഷം സേവനമനുഷ്ഠിച്ച ബ്രിഗേഡിയർ ഡോ. ഹെലൻ സീനിയർസ പാതോളിസ്റ്റാണ്. പാക്കിസ്ഥാൻ ജനസംഖ്യയിലെ 1.27 ശതമാനം മാത്രമാണ് ക്രൈസ്തവർ.