കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thursday, November 30, 2023 1:15 AM IST
ദുബായ്: കുവൈറ്റ് അമീറിനെ അടിയന്തര ആരോഗ്യപ്രശ്നത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൺപത്തിയാറുകാരനായ ഷേക്ക് നവാഫ് അൽ അഹമ്മദ് അൽ സാബായുടെ രോഗമെന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
2021ൽ ഷേക്ക് നവാഫ് ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. ഷേക്ക് സാബാ അൽ അഹമ്മദ് അൽ സാബായുടെ നിര്യാണത്തെത്തുടർന്ന് 2020ലാണ് ഷേക്ക് നവാഫ് കുവൈറ്റ് ഭരണാധികാരിയായത്.