ന്യൂ​ഡ​ൽ​ഹി: ഡോ.​ ബി.​ആ​ർ. അം​ബേ​ദ്കറെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കെ​തി​രേ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ അ​വ​കാ​ശലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കി.

രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നു സ​മ​ർ​പ്പി​ച്ച നോ​ട്ടീ​സി​ൽ അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാശി​ല്പി​യാ​യ അം​ബേ​ദ്കറെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നും സ​ഭ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും ഖാ​ർ​ഗെ ആ​രോ​പി​ച്ചു.

അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച പ​ദ​ങ്ങ​ളും സ്വ​ര​ശൈ​ലി​യും വ​ള​രെ മോ​ശം ല​ക്ഷ്യം വ​ച്ചു​കൊ​ണ്ടു​ള്ള​താ​ണെ​ന്നും ആ​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഖാ​ർ​ഗെ നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ സ​ഭാ​ ന​ട​പ​ടി​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും അ​മി​ത് ഷാ​യ്ക്കെ​തി​രേ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​മി​ത് ഷാ ​അം​ബേ​ദ്കര്‍ ക്കെതിരേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​പ്പു പ​റ​ഞ്ഞ് രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഭ​യി​ലും ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ന് ഖാ​ർ​ഗെ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ന്ത​സ് കെ​ടു​ത്തു​ന്ന​താ​ണെ​ന്നാ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് എം​പി ഡെ​റി​ക് ഒ​ബ്ര​യ​നും ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.