ബെ​​ള​​ഗാ​​വി: ക​​ർ​​ണാ​​ട​​ക​​യി​​ലെ വ​​നി​​താ മ​​ന്ത്രി ല​​ക്ഷ്മി ഹെ​​ബ്ബാ​​ൽ​​ക്ക​​റെ ലെ​​ജി​​സ്റ്റേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ൽ​​വ​​ച്ച് അ​​ധി​​ക്ഷേ​​പി​​ച്ച​​തി​​നു മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് സി.ടി. രവിയെ അറസ്റ്റ് ചെയ്തു.

സു​​വ​​ർ​​ണ വി​​ധാ​​ന സൗ​​ദ​​യി​​ൽ​​നി​​ന്നാ​​ണു ര​​വി​​യെ പോ​​ലീ​​സ് വാ​​നി​​ൽ കൊ​​ണ്ടു​​പോ​​യ​​ത്. ലൈം​​ഗി​​ക ഉ​​പ​​ദ്ര​​വം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വ​​കു​​പ്പു​​ക​​ളാ​​ണു ര​​വി​​ക്കെ​​തി​​രേ ചു​​മ​​ത്തി​​യി​​ട്ടു​​ള്ള​​ത്.


ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ൽ മ​​ന്ത്രി​​യു​​മാ​​യു​​ള്ള വാ​​ക്കേ​​റ്റ​​ത്തി​​നി​​ടെ അ​​ധി​​ക്ഷേ​​പ​​ക​​ര​​മാ​​യ വാ​​ക്ക് ര​​വി പ​​ല​​വ​​ട്ടം ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്നു കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.

അ​​തേ​​സ​​മ​​യം, ത​​നി​​ക്കെ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ തെ​​റ്റാ​​ണെ​​ന്നു ര​​വി പ​​റ​​ഞ്ഞു.