ധു​​​ലെ: ലോ​​​​ക​​​​ത്തി​​​​ലെ​​​ ഒ​​​​രു ശ​​​​ക്തി​​​​ക്കും കാ​​​​ഷ്മീ​​​​രി​​​​ൽ 370-ാം വ​​​​കു​​​​പ്പ് പു​​​​നഃ​​​സ്ഥാ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ​​​​റ​​​​ഞ്ഞു.

കാ​​​​ഷ്മീ​​​​രി​​​​ൽ​​​നി​​​​ന്നു രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ നീ​​​​ക്കം ചെ​​​​യ്യാ​​​​നാ​​​ണു കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​യി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ മു​​​​ന്ന​​​​ണി​​​​ക്ക് താ​​​​ത്പ​​​​ര്യ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മോദി.

ജാ​​​​തി ​​​​വേ​​​​ർ​​​​തി​​​​രി​​​​വ് സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​തി​​​​രേ ഏ​​​​വ​​​​രും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്ക​​​​ണം. രാ​​​​ജ്യ​​​​ത്തെ വി​​​​ഭ​​​​ജി​​​​ച്ച മ​​​​ത​​​​രാ​​​ഷ്‌​​​ട്രീ​​​യം മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ക​​​​ളി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് ഇ​​​​പ്പോ​​​​ൾ ജാ​​​​തി​​​​രാ​​​​ഷ്‌​​​ട്രീ​​​യ​​​​മാ​​​​ണു പ​​​​യ​​​​റ്റു​​​​ന്ന​​​​ത്.


ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യാ​​​​ണെ​​​​ന്ന വ്യാ​​​​ജേ​​​​ന കാ​​​​ലി​​​​യാ​​​​യ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി ദ​​​​ളി​​​​ത​​​​രെ​​​​യും ആ​​​​ദി​​​​വാ​​​​സി​​​​ക​​​​ളെ​​​​യും പ്ര​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് അ​​​​വ​​​​രു​​​​ടെ ശ്ര​​​​മം. ത​​​​നി​​​​ക്ക് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​ഗ്ര​​​​ഹം ഉ​​​​ള്ളി​​​​ട​​​​ത്തോ​​​​ളം കാ​​​​ലം, പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ഭാ​​​​ഷ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​രു​​​​ടെ അ​​​​ജ​​​​ൻ​​​ഡ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും മോ​​​​ദി പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, മ​​​​ഹാ​​​​യു​​​​തി സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ അ​​​​ജ​​​​ൻ​​​ഡ എ​​​​ല്ലാത്ത​​​​ര​​​​ത്തി​​​​ലു​​​​മു​​​​ള്ള വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ്- മോ​​​​ദി പ​​​​റ​​​​ഞ്ഞു.