ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം: മൂന്നു ഭീകരർ അറസ്റ്റിൽ
Saturday, November 9, 2024 3:00 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് ലഷ്കർ-ഇ-തൊയ്ബയുടെ സഹായികളായി പ്രവർത്തിക്കുന്ന മൂന്നു ഭീകരരെ അറസ്റ്റ് ചെയ്തു.
ഉസാമ യാസിൻ ഷേഖ്, ഉമർ ഫയാസ് ഷേഖ്, അഫ്നാൻ മൻസൂർ ഷേഖ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീനഗറിലെ ഇഖ്റാജ്പോറ സ്വദേശികളാണിവർ. സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കു പരിക്കേറ്റിരുന്നു.