ജമ്മുകാഷ്മീർ നിയമസഭയിൽ മൂന്നാം ദിനവും കൈയാങ്കളി
Saturday, November 9, 2024 2:59 AM IST
ശ്രീനഗർ: സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെച്ചൊല്ലി ജമ്മുകാഷ്മീർ നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും കൈയാങ്കളി.
12 പ്രതിപക്ഷ എംഎൽഎമാരെയും ലംഗാതെ എംഎൽഎ ഷേഖ് ഖുർഷിദിനെയും സ്പീക്കർ പുറത്താക്കി. ഇന്നലെ രാവിലെതന്നെ സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ഉയർത്തി നടുത്തളത്തിലിറങ്ങി.
പാക്കിസ്ഥാൻ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷവും തമ്മിൽ നടുത്തളത്തിൽ ഉന്തും തള്ളുമായതോടെ പ്രതിഷേധക്കാരെ പുറത്താക്കാൻ സ്പീക്കർ നിർദേശിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ബലപ്രയോഗത്തിലൂടെയാണ് ഇവരെ പുറത്താക്കിയത്.