നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി
Monday, September 28, 2020 12:43 AM IST
ജമ്മു: ആയുധധാരികളായ അഞ്ചു തീവ്രവാദികൾ ജമ്മു കാഷ്മീരിലെ സാംബാ അതിർത്തിയിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ നടത്തിയ ശ്രമം അതിർത്തിരക്ഷാ(ബിഎസ്എഫ്) സേന പരാജയപ്പെടുത്തി.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പാക് സേന ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്ക് വെടിയുതിർത്ത് ശ്രദ്ധമാറ്റാൻ ശ്രമിച്ചെങ്കിലും ബിഎസ്എഫിന്റെ ഉചിതമായ തിരിച്ചടിയിൽ തീവ്രവാദികൾക്ക് പാക്കിസ്ഥാനിലേക്കുതന്നെ തിരിച്ചോടേണ്ടിവന്നു.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സാംബയിലൂടെ നുഴഞ്ഞുകയറ്റശ്രമം നടക്കുന്നത്. 14നു രാത്രിയിലെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു.