സിക്കിമിൽ മണ്ണിടിച്ചിൽ; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
Saturday, September 13, 2025 2:32 AM IST
ഗാങ്ടോക്: കനത്തമഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഗ്യാൽഷിംഗ് ജില്ലയിലെ അപ്പർ റിംബി മേഖലയിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. മണ്ണിനടിയിൽപെട്ട ഏഴു വയസുകാരനെ ഉൾപ്പെടെ മൂന്നു പേരെ രക്ഷപ്പെടുത്തി.