യുപിയിൽ സഹോദരങ്ങൾ വെടിയേറ്റു മരിച്ചു
Monday, September 15, 2025 5:41 AM IST
ജോൻപുർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സഹോദരങ്ങളെ മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ വഴിയിൽ തടഞ്ഞുനിർത്തി വെടിവച്ചുകൊന്നു. രാമനഗറിലെ മജ്ഗവാൻ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഷാജഹാൻ(60), ജഹാംഗീർ(48) എന്നിവരാണു കൊല്ലപ്പെട്ടത്. അക്രമികളെ കണ്ടെത്തിയിട്ടില്ല.