ഛത്തീസ്ഗഡിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
Saturday, September 13, 2025 2:32 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.
ബിജാപുർ ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. റൈഫിളും സ്ഫോടകവസ്തുക്കളും ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
വ്യാഴാഴ്ച ഗാരിയാബാദ് ജില്ലയിൽ പത്തു മാവോയിസ്റ്റുകളെ സുരക്ഷാേസേന വധിച്ചിരുന്നു.