ഇന്ത്യ-പാക് മത്സരത്തിന് എതിരേ ശ്രീരാമസേന
Saturday, September 13, 2025 2:32 AM IST
ബെലഗാവി: ഏഷ്യാകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനെതിരേ ശ്രീരാമസേന. കേന്ദ്രസർക്കാരും ബിസിസിഐയും 140 കോടി ഇന്ത്യക്കാരെ വഞ്ചിച്ചെന്ന് ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്താലിക്.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം കേന്ദ്ര സർക്കാർ പൂർണമായും പാക്കിസ്ഥാനെ ബഹിഷ്കരിച്ചതാണ്. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ ക്രിക്കറ്റ്? പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരോട് അഞ്ച് മാസത്തിനുള്ളിൽ നിങ്ങൾ ക്ഷമിച്ചോ? കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണുനീർ വറ്റിയിട്ടില്ല. പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ചതിലൂടെ ഇന്ത്യക്കാർ വഞ്ചിക്കപ്പെട്ടെന്നും പ്രമോദ് മുത്താലിക് കൂട്ടിച്ചേർത്തു.