ജാർഖണ്ഡിൽ മാവോയിസ്റ്റിനെ വധിച്ചു
Monday, September 15, 2025 5:41 AM IST
മേദിനിനഗർ: ജാർഖണ്ഡിൽ സെപ്റ്റംബർ നാലിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച കേസിൽ തലയ്ക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
മുഖ്ദേവ് യാദവ് ആണ് കൊല്ലപ്പെട്ടത്. തൃതീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റിയിലെ വിമത ഗ്രൂപ്പ് കമാൻഡറായിരുന്നു മുഖ്ദേവ് എന്ന് ഐജി മൈക്കിൾ രാജ് പറഞ്ഞു. മനതു-തർഹാസി പോലീസ് സ്റ്റേഷനുകൾക്കുസമീപം വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ.