ഉപഭോക്തൃ വികസന ചാർജ് കുറയ്ക്കേണ്ടിവരും: എയർപോർട്ട് അഥോറിറ്റി
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി : യാത്രക്കാർക്ക് ഉറപ്പുവരുത്തേണ്ട അടിസ്ഥാന സേവനങ്ങൾ നൽകാൻ എയർപോർട്ട് മാനേജ്മെന്റുകൾ പരാജയപ്പെട്ടാൽ യാത്രക്കാരുടെ ടിക്കറ്റിൽനിന്ന് ഈടാക്കുന്ന ഉപഭോക്തൃ വികസന ചാർജ് കുറയ്ക്കേണ്ടിവരുമെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ.
വിമാനത്താവളങ്ങളിലെ അടിസ്ഥാനസേവനങ്ങൾ യാത്രക്കാർക്കു ലഭ്യമാകുന്നുണ്ടോയെന്ന് അറിയാൻ ഒരു മൂന്നാംകക്ഷിയെ നിയമിക്കാൻ ആലോചിക്കുന്നതായും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
നിലവിൽ അതത് വിമാനത്താവളങ്ങൾത്തന്നെ ഏർപ്പാടാക്കുന്ന സ്വകാര്യ കന്പനികളാണു അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നത്.